മലയാളി യുവാവ് ബഹ്‌റൈനില്‍ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു.

0
430

മനാമ: മലയാളി യുവാവ് ബഹ്റൈനിൽ കുഴഞ്ഞുവീണുമരിച്ചു. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ബഹ്റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി കമ്പനി അധികൃതരുമായി ചേര്‍ന്ന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈന്‍ ടീം നടപടിക്രമങ്ങള്‍ നടത്തുന്നതായി ബി കെ എസ് എഫ് ഹെല്‍പ്പ്‌ലൈന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭാര്യ: സിംജ. മക്കള്‍: അദ്വൈത, ദത്താത്രേയ.

English Summary: Malayali died of heart attack in Bahrain.