കോട്ടയത്ത് പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ

വീടിനുസമീപമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

0
334

കോട്ടയം: മീനടം നെടുംപൊയ്കയിൽ പ്രഭാതസവാരിക്കിറങ്ങിയ അച്ഛനേയും മകനേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (8) എന്നിവരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. നടക്കാനിറങ്ങിയ ഇരുവരും തിരിച്ചു വരേണ്ട സമയമായിട്ടും കാണാതായതോടെയാണ് വീട്ടുകാർ തെരച്ചിൽ തുടങ്ങിയത്. ഇതിനിടയിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാരണം വ്യക്തമല്ല. പാമ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അച്ഛൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ).

English Summary: Father and son who had gone for a morning walk found dead.