ബഹുഭാര്യത്വം നിരോധിക്കും; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് അടുത്ത ആഴ്ചയോടെ

ലിവ് ഇൻ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ രജിസ്റ്റർ ചെയ്യണമെന്നും ബില്ലിൽ നിബന്ധനയുണ്ട്.

0
873

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് അടുത്ത ആഴ്ചയോടെ നടപ്പാക്കുമെന്ന് റിപ്പോർട്ട്. ഇതിനുവേണ്ടി ദീപാവലിക്കുശേഷം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചേർക്കാൻ തീരുമാനിച്ചു. ഈ സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ബഹുഭാര്യത്വം പൂർണമായി നിരോധിക്കണമെന്ന് കരട് ബില്ലിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലിവ് ഇൻ ബന്ധം ആവാം. പക്ഷേ, ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ രജിസ്റ്റർ ചെയ്യണമെന്നും ബില്ലിൽ നിബന്ധനയുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിയോഗിച്ച പ്രത്യേക സമിതിയാണ് കരട് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നംയി രണ്ടുലക്ഷത്തോളം ആളുകളുടെ അഭിപ്രായം സമിതി ആരാഞ്ഞിരുന്നു. ഇതിനുപുറമെ പൗരപ്രമുഖരുടേയും പ്രതികരണം തേടി. തുടർന്നാണ് സമിതി കരട് ബിൽ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരു പോലെ അവകാശം ഉറപ്പുവരുത്തുന്ന നിർദ്ദേശങ്ങളും കരട് ബില്ലിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

English Summary: Polygamy Ban Live-In Registration In Uttarakhand Civil Code Draft.