ഇതരമതസ്ഥനെ പ്രണയിച്ചു; ആലുവയിൽ പിതാവ് മകളുടെ വായിൽ വിഷം ഒഴിച്ചു, 14 കാരി മരിച്ചു

ദുരഭിമാനക്കൊല; ആലുവയിൽ പിതാവ് അറസ്റ്റിൽ.

0
395

കൊച്ചി: ആലുവയിൽ ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന്‌ മകളെ പിതാവ് വിഷം കൊടുത്ത്‌ കൊലപ്പെടുത്തി. മർദിച്ച ശേഷം വിഷം വായിൽ ഒഴിച്ച 14 കാരി ഒരാഴ്‌ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ 14 കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ഒക്ടോബർ 29ന് രാവിലെയാണ് പെൺകുട്ടിയോടെ പിതാവ് കൊടും ക്രൂരത ചെയ്‌തത്. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമാണ് പതിനാലുകാരിയായ മകളോട് ഈ ക്രൂരത ചെയ്യാൻ പിതാവിനെ പ്രേരിപ്പിച്ചത്. പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോൺ ഉപയോഗിക്കുന്നതിനിടക്കം ആദ്യം മകളെ വിലക്കി. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വെക്കുകയും ചെയ്‌തു. എന്നാല്‍ മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നു. ഇതറിഞ്ഞ പിതാവ് ഞായറാഴ്ച രാവിലെ മകളെ കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചു. പിന്നാലെ വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു.

English Summary: Honor killing in Aluva.