കേരള വർമ്മ കോളജിലെ തെരഞ്ഞെടുപ്പ്; കെഎസ്‍യു സ്ഥാനാർത്ഥിയുടെ ഹർജി ഹൈക്കോടതി മടക്കി

അടിയന്തിര സാചഹര്യമുണ്ടെങ്കിൽ രജിസ്ട്രാർ ജനറലിനെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

0
4706

കൊച്ചി: തൃശൂർ കേരള വർമ്മ കോളജിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി മടക്കി. പരിഗണനാ വിഷയം അല്ലാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയുടെ പരിഗണനാ വിഷയമാണിത്. അതിനാൽ ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

അടിയന്തിര സാചഹര്യമുണ്ടെങ്കിൽ രജിസ്ട്രാർ ജനറലിനെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിക്കുന്നുവെന്നും വോട്ടെണ്ണലിൽ കൃത്രിമത്വം നടത്തിയെന്നും ആരോപിച്ചാണ് കെഎസ് യു ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

തൃശ്ശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കെഎസ്‍യു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.