കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു; മൂന്നുപേർ അറസ്റ്റിൽ

പേസ്‌റ്റ്‌ രൂപത്തിലാക്കി വസ്‌ത്രത്തിൽ പെയിന്റുചെയ്താണ്‌ സ്വർണം കടത്താൻ ശ്രമിച്ചത്‌.

0
330

കണ്ണൂർ: മട്ടന്നൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്ന്‌ ഒരു കോടി രണ്ടു ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ഡിആർഐ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കാസർകോട് ഉദുമ സ്വദേശി അൽ അമീൻ, തളങ്കര സ്വദേശി റഫീഖ്‌, കോഴിക്കോട് കൊടുവള്ളി സ്വദേശി ജംഷാദ്‌ എന്നിവരിൽനിന്ന്‌ സ്വർണം പിടിച്ചത്.

അബുദാബിയിൽനിന്ന്‌ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെത്തിയ അൽ അമീൻ 27,52,088 രൂപ വിലമതിക്കുന്ന 454.14 ഗ്രാം സ്വർണം പേസ്‌റ്റ്‌ രൂപത്തിലാക്കി വസ്‌ത്രത്തിൽ പെയിന്റുചെയ്താണ്‌ കടത്താൻ ശ്രമിച്ചത്‌. ഇതേ വിമാനത്തിലെത്തിയ ജംഷാദ്‌, 60,11,520 രൂപ വിലവരുന്ന 992 ഗ്രാം സ്വർണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. ഷാർജയിൽനിന്ന്‌ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ റഫീഖ്‌ 14,63,490 രൂപയുടെ 241 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി വസ്ത്രത്തിനുള്ളിലും പൗച്ചിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

English Summary: Gold worth one crore seized at Kannur airport.