കോഴിക്കോടും കണ്ണൂരും തൃശൂരും യാത്രക്കാരെ വലച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

0
226

കണ്ണൂർ: കണ്ണൂരിലും കോഴിക്കോടും യാത്രക്കാരെ വലച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ പണിമുടക്ക്. ഏതാണ്ട് 15 ലധികം റൂട്ടുകളിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു.

കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർക്കെതിരെ രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്   കേസെടുത്തത്. എന്നാൽ കെട്ടിമച്ച പരാതിയാണെന്നാണ് ബസ് ജീവനക്കാർ ആരോപിക്കുന്നത്. പണിമുടക്കിന് തൊഴിലാളികൾ വാട്ട്സ് ആപ്പിലൂടെ ആഹ്വാനം നൽകുകയായിരുന്നു.

കോഴിക്കോട്ടും സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കി. തലശേരി – തൊട്ടിൽപാലം,  കോഴിക്കോട് – തലശേരി, കോഴിക്കോട് – കണ്ണൂർ , കോഴിക്കോട് – വടകര റൂട്ടുകളിലാണ് മിന്നൽ പണിമുടക്ക്. തലശേരിയിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം.

കോഴിക്കോട്- തൃശൂർ റൂട്ടിലും സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തുകയാണ്. വിദ്യാർത്ഥിനിയെ തള്ളിയിട്ടെന്ന പരാതിയിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ​ഗുരുവായൂർ, എറണാകുളം,  വേങ്ങര റൂട്ടുകളിലും സർവീസ് നടത്തുന്നില്ല.