ആസിഡ് ആക്രമണ കേസിലെ പ്രതി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു.

0
179

തളിപ്പറമ്പ്: ആസിഡ് ആക്രമണക്കേസിലെ പ്രതി കഴുത്തുമുറിച്ച് ആത്മഹത്യചെയ്തു. തളിപ്പറമ്പ സര്‍സയ്യിദ് കോളേജ് ലാബ് ജീവനക്കാരന്‍ മുതുകുടയില്‍ താമസിക്കുന്ന ചപ്പാരപ്പടവ് സ്വദേശി മഠത്തില്‍ മാമ്പള്ളി അഷ്‌ക്കര്‍(52)ആണ് മരിച്ചത്.

ഇന്നലെ രാത്രി വീട്ടില്‍ കഴുത്ത്മുറിച്ച് അവശനിലയില്‍ കണ്ട അഷ്‌ക്കറിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് വൈകുന്നേരം അഞ്ചോടെയാണ് തളിപ്പറമ്പ് കോടതി ജീവനക്കാരിയായ സാഹിദയെ കോര്‍ട്ട് റോഡില്‍ വെച്ച് അഷ്‌ക്കര്‍ ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഭാര്യ: ഹബീബ. മക്കള്‍: സാഹിര്‍, സിയ, ശാമില്‍.