മാധ്യമപ്രവർത്തകയുടെ തോളിൽ കയറിപിടിച്ച് സുരേഷ്‌ഗോപി

0
490

കോഴിക്കോട്: ചോദ്യം ചോദിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയോട് നടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപി അപമര്യാദയായ് പെരുമാറിയെന്ന് പരാതി. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ച്, പരിഹാസ രൂപത്തില്‍ മറുപടി പറഞ്ഞ സുരേഷ്‌ഗോപിയുടെ ശരീര ഭാഷയാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശിക്കപ്പെടുന്നത്.

ആദ്യ ചോദ്യത്തിന് പ്രതികരണമായ് ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ വനിതാ മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ രണ്ടാമതും സുരേഷ് ഗോപിയില്‍ നിന്ന് ഇതെ പ്രവര്‍ത്തി തന്നെയുണ്ടായി. അപ്പോള്‍ തന്നെ നടന്റെ കൈ തന്റെ തോളില്‍ നിന്ന് എടുത്തുമാറ്റാന്‍ മാധ്യമ പ്രവര്‍ത്തക ശ്രമിച്ചു.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ്‌ഗോപി, റോഡരികില്‍ നിന്ന ഗര്‍ഭിണിയുടെ വയറില്‍ തലോടുന്ന ദൃശ്യങ്ങള്‍ ഏറെ വിവാദമായിരുന്നു.