സ്വര്‍ണ വിലയില്‍ കുതിപ്പ്; പവന്‍ 46,000ലേക്ക്

0
339

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ധന. പവന് 480 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപ. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5740 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനു മുമ്പ് രണ്ടു ദിവസവും വില ഉയര്‍ന്നു.