തങ്ങൾ പീടികയിലെ സ്ഫോടനം ; പാനൂർ മേഖലയിൽ വ്യാപക റെയ്ഡ്

0
333

പാനൂർ: തങ്ങൾ പീടികയിലെ സ്ഫോടനം, പാനൂർ മേഖലയിൽ വ്യാപക റെയ്ഡ് കഴിഞ്ഞ ദിവസം തങ്ങൾ പീടികയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തെ തുടർന്ന് പാനൂരിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തി.

തങ്ങൾ പീടിക, കൂറ്റേരി, വള്ളങ്ങാട്, മുളിയാത്തോട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയിഡിൽ ഒന്നും കണ്ടെത്താനായില്ല. പാനൂർ സി.ഐ എം പി ആസാദിൻ്റെ നേതൃത്വത്തിൽ പൊലീസും, കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.