പാനൂർ തങ്ങൾ പീടികയിൽ നാടിനെ നടുക്കി ഉഗ്ര സ്ഫോടനം ; പരിഭ്രാന്തരായി പ്രദേശവാസികൾ

0
333

പാനൂരിനടുത്ത് തങ്ങൾ പീടികയിലാണ് അർധരാത്രിയിൽ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനം നാടിനെ നടുക്കി. കിലോമീറ്ററുകളോളം സ്ഫോടന ശബ്ദം പ്രതിധ്വനിച്ചെന്ന് നാട്ടുകാർ പറഞ്ഞു.

പുതിയകാവ് റോഡിൽ വീടിനു മുന്നിലായാണ് സ്ഫോടനമുണ്ടായത്. വിവരമറിഞ്ഞ് പാനൂർ പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് ആണൊ പടക്കമാണൊ പൊട്ടിയതെന്നറിയാൻ ഫോറൻസിക് പരിശോധന നടത്തിയേക്കും. സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തു. രണ്ടാഴ്ചമുമ്പ് തങ്ങൾ പീടികയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. 8 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.