കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
3161

കണ്ണൂർ: കണ്ണൂർ ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ-ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ (15) ആണ് മരിച്ചത്.

കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഫാസ് അബ്ദുൾ ജലീൽ. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.