റേഷൻ ഇനി രണ്ടു ഘട്ടമായി; 15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം; റേഷൻ വിതരണ രീതി പരിഷ്കരിച്ച് സർക്കാർ

0
117

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.

റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു.