തലശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പുഴയിൽ മരിച്ച നിലയിൽ

0
13672

തലശ്ശേരി: കായപ്പനച്ചി കൂവുള്ളതിൽ സനിൽ കുമാറിന്റെയും മിനിയുടെയും മകൾ തന്മയയെ (14) തലശ്ശേരി തോട്ടുമ്മൽ കുയ്യാലി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി രാമ വിലാസം ഹയർസെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. സഹോദരൻ മയൂഖ് ( അഞ്ചാം ക്ലാസ് വിദ്യാർത്ഥി)

സ്കൂളിൽ നാടകത്തിൽ അഭിനയിക്കുന്ന തന്മയ റിഹേഴ്സലിന് വേണ്ടി രാവിലെ കായപ്പനച്ചി നിന്നും സ്കൂളിലേക്ക് പോയതായിരുന്നു. കുട്ടിയുടെ അമ്മ വീട് തോട്ടുമ്മലാണ്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കുയ്യാലി പുഴയിൽ നിന്നും, നാട്ടുകാർ മൃതദേഹം കരക്കെടുത്തത്.