ആസിഫ് അലി നായകനാകുന്ന റസൂൽ പൂക്കുട്ടി ചിത്രം; ‘ഒറ്റ’യുടെ ട്രെയിലർ പുറത്തിറങ്ങി

ഒക്ടോബർ 27-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

0
358

സൗണ്ട് ഡിസൈനറും ഓസ്കാർ ജേതാവുമായ റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയിലർ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒക്ടോബർ 27-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.