ഇസ്രയേൽ- പലസ്തീൻ സംഘർഷം; രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവർത്തകർ

2001ന് ശേഷം മാധ്യമ മേഖലയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്.

0
202

ഗാസ: പലസ്തീനിൽ ഇസ്രയേൽ യുദ്ധത്തിനിടെ കൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം 21 ആയി. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം വർധിക്കുന്നതിൽ ആഗോള മാധ്യമ സ്വാതന്ത്ര്യ സംഘടനായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്‌റ്‌സ് (സി.പി.ജെ) ആശങ്കയറിയിച്ചു. ഇസ്രയേൽ-പലസ്തീൻ യുദ്ധം ആരംഭിച്ച് 13 ദിവസത്തിനിടെയാണ് ഇത്രയധികം മാധ്യമ പ്രവർത്തകർക്ക് ജീവൻ നഷ്ടമാകുന്നത്. 2001ന് ശേഷം മാധ്യമ മേഖലയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്.

കൊല്ലപ്പെട്ടവരിൽ 17 പേർ പലസ്തീനിൽ നിന്നുള്ള മാധ്യമ പ്രവർത്തകരാണ്. മൂന്ന് പേർ ഇസ്രയേലുകാരും ഒരാൾ ലെബനിനിൽ നിന്നുള്ളയാളുമാണ്. കൂടാതെ എട്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായും മൂന്ന് പേരെ കാണാതായതായും സിപിജെ റിപ്പോർട്ടിൽ പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ജോലി ചെയ്യാൻ തയ്യാറാകുന്നവരാണ് മാധ്യമ പ്രവർത്തകർ. അവരെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് സിപിജെ പ്രസ്താവനയിൽ പറഞ്ഞു. സംഘർഷ മേഖലയിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ ജീവന് സുരക്ഷ ഒരുക്കണമെന്നും സിപിജെ ആവശ്യപ്പെട്ടു.

ആക്രമണത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തകനായ അസദ് ഷംലാഖ്, അൽ-ഖംസ വാർത്ത വെബ്‌സൈറ്റിന്റെ എഡിറ്റർ-ഇൻ-ചീഫ് സഈദ് അൽ തവർ, ഖബർ വാർത്ത ഏജൻസിയിലെ ഫോട്ടോഗ്രാഫറായ മുഹമ്മദ് ശുഐബ്, അതേ വാർത്ത ഏജൻസിയിലെ മാധ്യമപ്രവർത്തകൻ ഹിഷാം അൽ വാജ, ഹീബ്രു ഭാഷ പത്രമായ മരിവിന്റെ വിനോദ വാർത്ത വിഭാഗം എഡിറ്റർ ഷാജി റെഗേവ്, ഇസ്രഈൽ സർക്കാർ ഉടമസ്ഥതതയിലുള്ള ടെലിവിഷൻ ചാനൽ കാൻ ന്യൂസ് എഡിറ്റർ ആയേലെറ്റ് ആർനിൻ, ഹീബ്രു ഭാഷ ദിനപത്രമായ ഇസ്രഈൽ ഹയോമിന്റെ ഫോട്ടോഗ്രാഫറായ യാനിവ് സൊഹാർ, റോയിട്ടേഴ്സ് വിഡിയോഗ്രാഫറായ ഇസ്ലാം അബ്ദുല്ല, അൽ- അഖ്സ ചാനലിന്റെ വീഡിയോ ജേണലിസ്റ്റായ ഖലീൽ അബു ആത്ര എന്നിവരാണ് കൊല്ലപ്പെട്ടത്.