കരിപ്പൂർ വിമാന ദുരന്തം: നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിൽ സുപ്രിം കോടതി കേന്ദ്ര സർക്കാറിനും എയർ ഇന്ത്യക്കും നോട്ടീസ് അയച്ചു

0
341

ന്യൂഡൽഹി: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും ഇന്ത്യ അംഗീകരിച്ച അന്തർദേശീയ ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരമായ ഒരു ലക്ഷം എസ്.ഡി.ആർ (ഏകദേശം 1.34 കോടി രൂപ) വീതം നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിനും എയർ ഇന്ത്യക്കും നോട്ടീസ് അയച്ചു.

2020 ആഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ മരിച്ചയാളുടെ ബന്ധുവും പരിക്കേറ്റ 40ഓളം പേരും സമർപ്പിച്ച ഹരജികൾ നേരത്തേ മംഗലാപുരം വിമാനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർ ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജിക്കൊപ്പം കേൾക്കാനായി മാറ്റി.