ഓസ്‌ട്രേലിയക്ക്‌ ആദ്യ ജയം; ശ്രീലങ്കയെ അഞ്ച്‌ വിക്കറ്റിന്‌ തോൽപ്പിച്ചു

ശ്രീലങ്കക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി.

0
625

ലഖ്‌നൗ: തുടർച്ചയായ രണ്ടു തോൽവിക്ക്ശേഷം വിജയം വരിച്ച് ഓസ്‌ട്രേലിയ. ലഖ്‌നൗവിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ അഞ്ച്‌ വിക്കറ്റിനാണ്‌ ഓസ്‌ട്രേലിയ തോൽപ്പിച്ചത്‌. ശ്രീലങ്ക ഉയർത്തിയ 209 എന്ന വിജയലക്ഷ്യം 88 പന്തുകൾ ബാക്കിനിൽക്കെ ഓസീസ്‌ മറികടന്നു. സ്‌കോർ – ശ്രീലങ്ക 209 (43.3), ഓസ്‌ട്രേലിയ – 215 – 5 (35.2).

ലോകകപ്പിലെ ആദ്യ രണ്ട്‌ മത്സരങ്ങളിലെ തോൽവിക്കുശേഷമാണ് ഓസീസ്‌ പ്രതാപത്തിലേക്ക് തിരിച്ചുവന്നത്. ടോസ് വിജയിച്ച ലങ്ക ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ആദ്യ വിക്കറ്റിൽ 125 റൺസ് നേടി ശ്രീലങ്കൻ ഓപ്പണറുമാർ നല്ല തുടക്കമിട്ടു. പത്തു നിസങ്ക 67 പന്തിൽ 61 റൺസും 82 പന്തിൽനിന്ന് കുശൽ പെരേര 78 റൺസും നേടി. 12 തവണ കുശാൽ പെരേര ഓസീസ് ബൗളർമാരെ അതിർത്തി കടത്തി. പാറ്റ് കമ്മിൻസിന്റെ ഷോട്ട്ബോൾ വീശിയടിച്ച ശ്രമിച്ച പത്തു നിസങ്കയെ വാർണർ കൈപ്പിടിയിലൊതുക്കി. 27മത്തെ ഓവറിൽ കുശൽ പെരേര പവലിയനിലേക്ക് മടങ്ങിയതോടെ ലങ്കൻ വീര്യം പതിയെ ശമിച്ചു. പിന്നാലെ ബാറ്റ്‌സ്മാന്മാർ നിരനിരയായി മടങ്ങുന്ന കാഴ്ചയായിരുന്നു. ടോട്ടലിൽ 84 റൺസ് കൂട്ടിച്ചേർത്തപ്പോഴേയ്ക്കും 10 വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായി. ഓസീസിനായി ആദം സാംപ നാലും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഓപ്പണര്‍ സ്റ്റീവ് സ്മിത്ത് സംപൂജ്യനായി മടങ്ങിയതിനുതൊട്ടുപിന്നാലെ ഡേവിഡ് വാര്‍ണറും (11) ഔട്ടായി. ഇതോടെ ഓസീസ് താരങ്ങൾ ഞെട്ടി. എന്നാല്‍ മാര്‍നസ് ലാബുഷെയ്നും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന്ന ഓസീസിനെ കരകയറ്റി. 100 കടക്കും മുമ്പെ ലാബുഷെയ്ന്‍ മടങ്ങിയെങ്കിലും ഇംഗ്ലിസിനെ കൂട്ടുപിച്ച് മാര്‍ഷ് ഓസീസിനെ 150 കടത്തി. മാര്‍ഷ് മടങ്ങിയശേഷം ഇംഗ്ലിസിനെയും (58) ഓസീസിന് നഷ്ടമായെങ്കിലും മാക്സ്‌വെല്ലും (21 പന്തില്‍ 31*) സ്റ്റോയ്നിസും (10 പന്തില്‍ 20*) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മൂന്നാം തോൽവിയോടെ ലങ്കയുടെ സെമി സാധ്യത സംശയത്തിലായി.

English Summary: Inglis, Marsh and Zampa star in Australia’s 5-wicket win over Sri Lanka.