‘ദേ കുറ്റിയെന്നല്ല, ദേ കപ്പലെന്നാ പറയുന്നേ…’; യുഡിഎഫിനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

നാളത്തെ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ഗംഭീരമെന്നും മന്ത്രി.

0
172

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രഡിറ്റ് തങ്ങൾക്കാണെന്ന കോൺഗ്രസിന്റെ പരിഹാസ്യമായ അവകാശവാദത്തെ ട്രോളി മന്ത്രി വി ശിവൻകുട്ടി. ‘ദേ കുറ്റിയെന്നല്ല, ദേ കപ്പലെന്നാ പറയുന്നേ…’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ചിത്രം പങ്കുവെച്ചാണ് കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ശിവൻകുട്ടി ട്രോളിയത്. കല്ലിടൽ മാത്രം നടത്തിയശേഷം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാരുടെ തനിനിറവും ഈയൊരൊറ്റ വരിയിൽ മന്ത്രി തുറന്നുകാട്ടി. ‘ദേ കുറ്റിയെന്നല്ല, ദേ കപ്പലെന്നാ പറയുന്നേ. നാളത്തെ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ഗംഭീര’മാണെന്ന് വീഡിയോ പങ്കുവച്ച് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

പാറക്കല്ലുകളുടെ ദൗർലഭ്യം, വൻ നാശംവിതച്ച ഓഖി ചുഴലിക്കാറ്റ്‌, കോവിഡ്‌ മഹാമാരി, കോൺഗ്രസ്‌‐ ബിജെപി സംയുക്ത പ്രതിപക്ഷത്തിന്റെ തുടർച്ചയായ കുത്തിത്തിരിപ്പുകൾ, ജാതിമത സംഘടനകളുടെ അക്രമസമരങ്ങൾ, മാധ്യമങ്ങളുടെ തെറ്റിദ്ധരിപ്പിക്കൽ, പരിസ്ഥിതി മൗലികവാദികളുടെ ഇടങ്കോലിടൽ, മയക്കുമരുന്ന്‌ കടത്തുകാരുടെ വ്യാജപ്രചാരണങ്ങൾ തുടങ്ങിയ പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ്‌ വിഴിഞ്ഞം യാഥാർഥ്യമായത്. പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രമാണ് പദ്ധതി ഫലപ്രാപ്തിയിലെത്തിയത്. ഇതിനിടയിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമെല്ലാം പരിഹാസ്യമായ അവകാശവാദം ഉന്നയിച്ചത്. ഇതിനൊയൊക്കെ പൊളിച്ചടുക്കുന്നതായി മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റ്.

English Summary: Vizhinjam: Minister V Sivankutty trolled UDF.