കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; മിമിക്രി താരം ബിനു ബി കമാൽ അറസ്റ്റിൽ

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിനുവിനെ യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പിടികൂടിയത്.

0
45337

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ ടെലിവിഷൻ താരവും മിമിക്രി ആർട്ടിസ്റ്റുമായ ബിനു ബി കമാൽ അറസ്റ്റിൽ. തമ്പാനൂരിൽ നിന്ന് നിലമേലിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വട്ടപ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ബിനു യുവതിയോട് മോശമായി പെരുമാറിയത്. യുവതിയിരുന്ന സീറ്റിലേക്ക് വന്നിരുന്ന് ദേഹത്ത് സ്പർശിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. യുവതി ബഹളംവെച്ചതോടെ ബിനു ബസിൽ നിന്ന് ഇറങ്ങി ഓടി. യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബിനുവിനെ പൊലീസ് പിടികൂടിയത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ വിദ്യാർഥിനിയുടെ പരാതിയിൽ വട്ടപ്പാറ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിനുവിനെ നെടുമങ്ങാട്‌ കോടതി റിമാൻഡ്‌ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധന നടത്തും. മിമിക്രി വേദികളിലും ടെലിവിഷൻ ഷോകളിലുമടക്കം ബിനു സജീവമാണ്.

English Summary: Mimicri Artist Binu B Kamal arrested for sexual assault.