സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു

0
6319

മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന്‍ പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുപേരടങ്ങിയ സംഘം സുഹൃത്ത് പാറക്കടത്ത് പൊക്കനാളി നൗഫലിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രജിത്തിന് നെഞ്ചിന് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് കിഴിശ്ശേരി കുഴിയംപറമ്പ് ജിഎല്‍പി സ്‌കൂളിനു സമീപം വെച്ചായിരുന്നു സംഭവം.

നൗഫലിന് കൈക്കാണ് കുത്തേറ്റത്. കൊലപാതകവുമായി ബന്ധപ്പെട്ട് എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തായാണ് സൂചന.

അഞ്ചരയോടെ ഓട്ടോയില്‍ വന്ന സംഘം പ്രജിത്തിന്റെ സുഹൃത്ത് നൗഫലുമായി സംസാരിക്കുകയായിരുന്നു. ഇവരുടെ സംസാരം വാക്കുതര്‍ക്കമായി. അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന പ്രജിത്ത്, നൗഫലിനെ സംഘം പിടിച്ചുതള്ളുന്നതുകണ്ട് അന്വേഷിക്കാനെത്തി. നൗഫലിനെ കത്തികൊണ്ടു കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചില്‍ കുത്തേറ്റതായാണു വിവരം.