‘സ്വാഗതം മകളേ’; നെയ്മറിനും പങ്കാളിക്കും പെൺകുഞ്ഞ്, സന്തോഷം പങ്കുവെച്ച് സൂപ്പർതാരം

കുഞ്ഞ് പിറന്നെന്ന സന്തോഷ വാര്‍ത്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നെയ്മർ പങ്കുവെച്ചത്.

0
380

ബ്രസീലിയ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു. ഇരുവരും ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്നുവെന്ന സന്തോഷ വാർത്ത പങ്കുവെച്ചത്. കുഞ്ഞിന് ‘മാവി’യെന്നാണ് പേരിട്ടിരിക്കുന്നത്. ‘ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം പൂർണമാക്കാൻ, അവൾ, ഞങ്ങളുടെ മാവി വന്നു, സ്വാഗതം മകളേ. നീ ഇതിനോടകം തന്നെ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’- എന്നാണ് നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തുന്നത്. ഏപ്രിലിലാണ് നെയ്മര്‍ തന്റെ പങ്കാളി ബ്രൂണ ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് 29കാരിയായ ബ്രൂണ. സൂപ്പര്‍താരം നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ പങ്കാളി കരോലിന ഡാന്റാസില്‍ നെയ്മര്‍ക്ക് 12 വയസുള്ള മകനുണ്ട്. ഡേവി ലൂക്കയെന്നാണ് മകന്‍റെ പേര്.

English Summary: Neymar and GF Bruna Biancardi Announce Birth of 2nd Child, Named ‘Mavie’.