റെയിൽവേ സ്റ്റേഷനിൽ നിന്നും ബുള്ളറ്റുമായി മുങ്ങി; കള്ളൻ എഐ ക്യാമറയിൽ കുടുങ്ങി

0
177

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറിയിൽ കുടുങ്ങി കള്ളൻ പിടിയിലായി. കാസർകോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എഐ കാമറയിൽ പതിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്.

നാലാം തീയതി രാവിലെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷന് പുറത്തുള്ള പാർക്കിങ്ങിൽ നിന്നും ബുള്ളറ്റ് മോഷണം പോകുന്നത്. തുടർന്ന് തലശേരിയിലെ കൊടുവള്ളിയിൽ വെച്ചാണ് ഹെൽമെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എഐ കാമറയിൽ പതിയുന്നത്.

പിന്നീട് മറ്റൊരു വാഹന മോഷണ കേസിൽ പ്രതി പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതിയുടെ ചിത്രവും എഐ കാമറയിൽ പതിഞ്ഞ ചിത്രവും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് ഇയാൾ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.