ഏഷ്യൻ ഗെയിംസ്; യു.എ.ഇക്ക്​ രണ്ടാം സ്വർണം

0
220

ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ യു.​എ.​ഇ​ക്ക്​ ര​ണ്ടാം സ്വ​ർ​ണം. വ്യാ​ഴാ​ഴ്ച ന​ട​ന്ന ജി​യു ജി​ത്​​സു​വി​ൽ യു.​എ.​ഇ താ​രം ഖാ​ലി​ദ്​ അ​ൽ ഷെ​ഹ്​​ഹി ആ​ണ്​ സ്വ​ർ​ണം നേ​ടി​യ​ത്. ഇ​ത​ട​ക്കം മൂ​ന്ന് മെ​ഡ​ലു​ക​ളാ​ണ്​ യു.​എ.​ഇ വ്യാ​ഴാ​ഴ്ച സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജി​യു ജി​ത്​​സു 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ യു.​എ.​ഇ​യു​ടെ ബ​ൽ​കി​സ്​ അ​ൽ ഹ​ഷ്മി​യും സ്വ​ർ​ണം നേ​ടി​യി​രു​ന്നു.ബു​ധ​നാ​ഴ്ച ജം​പി​ങ്​ മ​ത്സ​ര​ത്തി​ൽ കു​തി​ര ടീം ​വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യി​രു​ന്നു. ഇ​തോ​ടെ യു.​എ.​ഇ​യു​ടെ ആ​കെ മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം 11 ആ​യി.