പൊറോട്ടയും ബീഫും നൽകിയില്ല; ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട് യുവാവിന്റെ പരാക്രമം, ഒടുവിൽ ജയിലിൽ

പ്രകോപിതനായ പ്രതി ഹോട്ടലിലെ പൊറോട്ടയിലും ബീഫ് കറിയിലും മണ്ണ് വാരിയിടുകയായിരുന്നു

0
217

കൊല്ലം: പൊറോട്ടയും ബീഫ് കറിയും കടം നൽകാത്തതിനാൽ ഹോട്ടലിലെ ഭക്ഷണ സാധനങ്ങളിൽ മണ്ണ് വാരിയിട്ട് യുവാവിന്റെ പരാക്രമം. കൊല്ലം പൊരീക്കൽ സ്വദേശികളായ രാധയും മകനായ തങ്കപ്പനും നടത്തുന്ന എഴുകോൺ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് ഈ പ്രതികാര സംഭവം നടന്നത്. സംഭവത്തിൽ പ്രതി പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഹോട്ടലിൽ എത്തിയ പരുത്തുംപാറ സ്വദേശിയായ അനന്തു, പൊറോട്ടയും ബീഫും കടം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കടയുടമ ആദ്യകച്ചവടം നടന്നില്ലെന്നും കുറച്ചുനേരം കാത്തിരിക്കാനും അനന്തുവിനോട് ആവശ്യപ്പെട്ടു.

കൂടാതെ മുൻപ് ഇയാൾ ഇവിടെ നിന്ന് കഴിച്ച ആഹാരത്തിന്റെ പണം കൂടി ആവശ്യപ്പെട്ടതോടെ പ്രകോപിതനായ പ്രതി ഹോട്ടലിലെ പൊറോട്ടയിലും ബീഫ് കറിയിലും മണ്ണ് വാരിയിടുകയായിരുന്നു. സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു