‘ലിയോ’ ട്രെയ്‌ലർ സ്‌ക്രീനിങ്ങ് തടഞ്ഞ് പൊലീസ്

ആളുകൾ കൂട്ടം കൂടുന്നത് പൊലീസ് തടഞ്ഞിരിക്കുന്നതിനാൽ പ്രത്യേക സ്ക്രീനിങ് ഒഴിവാക്കിയിരിക്കുകയാണ്

0
324

ചെന്നൈ: ഇന്ത്യൻ സിനിമ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’. ഒക്ടോബർ 19-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. അതേസമയം, ട്രെയ്‌ലറിന്റെ സ്പെഷ്യൽ സ്ക്രീനിങ്ങുകൾ ഉണ്ടാകില്ല.

വിജയ് ചിത്രങ്ങളുടെ സ്പെഷ്യൽ ട്രെയ്‌ലർ സ്ക്രീനിങ്ങിനായി ആരാധകർ ഒത്തുകൂടുക പതിവാണ്. ആളുകൾ കൂട്ടം കൂടുന്നത് പൊലീസ് തടഞ്ഞിരിക്കുന്നതിനാൽ പ്രത്യേക സ്ക്രീനിങ് ഒഴിവാക്കിയിരിക്കുകയാണ്.

ലിയോയുടെ ഓഡിയോ ലോഞ്ചും അടുത്തിടെ ഒഴിവാക്കിയിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന ഇവന്റുകളിൽ ഒന്നായിരുന്നു ലിയോയുടെ ഓഡിയോ ലോഞ്ച്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അണിയറപ്രവർത്തകർ പരിപാടി വേണ്ടെന്നു വെച്ചത്. പിന്നാലെയുണ്ടായ ട്രെയ്‌ലർ സ്ക്രീനിങ് തടഞ്ഞുകൊണ്ടുള്ള നടപടി ആരാധകർക്ക് ഇരട്ടി പ്രഹരമാണ്.

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ലിയോ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് നിർമ്മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം വാസുദേവ് ​​മേനോൻ, മൻസൂർ അലി ഖാൻ, സാൻഡി മാസ്റ്റർ, മാത്യു തോമസ് തുടങ്ങിയവർ സിനിമയുടെ ഭാഗമാണ്. സിനിമയുടെ മുടങ്ങിയ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു