ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചനിലയില്‍

0
207

കണ്ണൂര്‍: ക്രിസ്മസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ കുറുവ കാഞ്ഞിരയിലെ ഫര്‍ഹാനെയാണ് (18) മരിച്ച നിലയില്‍ കണ്ടത്.

ലേണേഴ്‌സ് ടെസ്റ്റില്‍ പരാജയപ്പെട്ട മനോവിഷമത്തിലായിരുന്നു വിദ്യാര്‍ത്ഥിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. തോട്ടട എസ് എന്‍ ട്രസ്റ്റിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.