കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനം: പ്രതിയെ ജോലിയിൽ നിന്നും പിരിച്ചുവിടും

0
187

കോഴിക്കോട് :കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യുവില്‍ രോഗിയ പീഡിപ്പിച്ച കേസിലെ പ്രതിയായ അറ്റന്‍ഡര്‍ എം എം ശശീന്ദ്രനെ പിരിച്ചു വിടാന്‍ സാധ്യത. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. അതിജീവിതയുടെ പരാതി സംബന്ധിച്ച മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശശീന്ദ്രന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.

കഴിഞ്ഞ മാര്‍ച്ച് 18 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന അതിജീവിതയെ അറ്റന്‍ഡറായിരുന്ന ശശീന്ദ്രന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.