പാചകവാതക വില വർധിപ്പിച്ചു

0
152

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു . സിലിണ്ടറിന് 209 രൂപയാണ് വില വർധിപ്പിച്ചത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില അനുസരിച്ച് കൊച്ചിയിൽ ഒരു സിലിണ്ടറിൻ്റെ വില 1747.50 രൂപയാണ്.

അതേസമയം സെപ്തംബർ 1 ന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. അതിനു ശേഷം വീണ്ടും വില വർധിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ .