ഊട്ടിയിൽ ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയുള്ള കൊക്കയിൽ മറിഞ്ഞ് 8 മരണം

0
5952

ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു മരണം. വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്. ആകെ 55 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

30ൽ അധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസിൽ തെങ്കാശി സ്വദേശികളാണുണ്ടായിരുന്നത്. കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് ബസ് അപകടത്തിൽപ്പെട്ടത്. പൊലീസും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

english summary: At least 8 killed after tourist bus falls into gorge in Tamil Nadu’s Marapalam