ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന; ഗണേഷ്‌കുമാര്‍ നേരിട്ട് ഹാജരാകണം

കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

0
152

കൊട്ടാരക്കര: സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേര്‍ത്തെന്ന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം. കെ ബി ഗണേഷ്‌കുമാര്‍ ഒക്ടോബര്‍ 18 ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാകണമെന്ന് നിർദ്ദേശിച്ചു. പരാതിക്കാരിക്കും വീണ്ടും സമന്‍സ് അയക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സോളാര്‍ കേസ് പരാതിക്കാരി ഒന്നാം പ്രതിയും കെ ബി ഗണേശ് കുമാര്‍ എംഎല്‍എ രണ്ടാം പ്രതിയുമാണ്. പ്രതികള്‍ക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിച്ചത്. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിചേർത്തുവെന്നാണ് ആരോപണം.