പീഡന പരാതി: മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ

0
337

കൊച്ചി: സൗദി യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ. ഷാക്കിർ സുബ്ഹാൻ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം. പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.

സെ​പ്​​റ്റം​ബ​ർ 13-നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. അഭിമു​ഖ​ത്തി​നെ​ന്ന്​ പ​റ​ഞ്ഞ്​ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ യൂട്യൂ​ബ​ർ​ പീഡിപ്പിച്ചുവെ​ന്നാ​ണ്​ സൗ​ദി യു​വ​തി​യു​ടെ പ​രാ​തി. യുവതി സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കേസിൻ്റെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

അതേസമയം, മുൻകൂർ ജാമ്യാപേക്ഷക്കായി ഷാക്കിർ സുബ്ഹാൻ എറണാകുളം സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഷക്കീറിൻ്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു.