ഏഷ്യൻ ​ഗെയിംസ്: ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; എയർ റൈഫിൾസിൽ ലോക റെക്കോർഡോടെ നേട്ടം

0
260

2023 ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ ടീം വിഭാ​ഗത്തിലാണ് ഇന്ത്യയുടെ പുരുഷ താരങ്ങൾ സ്വർണം നേടിയത്. ലോക ചാംപ്യൻ രുദ്രാങ്ക് പാട്ടീൽ, ഒളിംപ്യൻ ദിവ്യാൻഷ് പൻവാർ, ഐശ്വരി പ്രതാപ് സിങ് തോമർ എന്നിവരടങ്ങിയ സഖ്യം ചൈനയുടെ റെക്കോർഡാണ് മറികടന്നത്.

1893 പോയിന്റാണ് നേടിയത്. ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വര്‍ണം വെടി വച്ചിട്ടത്. മൂന്നുപേരും വ്യക്തി​ഗത ഫൈനലിലേക്കും യോ​ഗ്യത നേടിയിട്ടുണ്ട്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.

റോവിങിലും ഇന്ത്യ മെഡല്‍ നേടി. പുരുഷ വിഭാഗം ടീം ഇനത്തില്‍ 4 പേരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. 6.10.81 സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം വെങ്കലം നേടിയത്. നിലവിൽ ഒരു സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമായി 7 മെഡലുകളാണ് ഇന്ത്യയുടെ നേട്ടം.