കല്ലമ്പലത്തെ 12 വയസുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം; പരാതി നൽകി ബന്ധുക്കൾ

കഴിഞ്ഞ 22നാണ് വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

0
1084

തിരുവനന്തപുരം: കല്ലമ്പലം തെറ്റിക്കുളത്ത് 12 വയസുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം. മാതൃസഹോദരനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. മരിച്ച കുട്ടിയെ മാതൃസഹോദരൻ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കി ഉപദ്രവിച്ചിരുന്നു എന്നാണ് പരാതി നൽകിയിട്ടുള്ളത്.

കുട്ടിയെ മാതൃസഹോദരൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് കുട്ടിയുടെ അച്ഛന്റെ അമ്മയും ആരോപിക്കുന്നു. ഇതും പരാതിയിൽ പറഞ്ഞിട്ടുണ്ട്. പരാതി ലഭിച്ചതിനെത്തുടർന്ന് യുവാവിനെ കല്ലമ്പലം പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ 22നാണ് വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി മുങ്ങിമരിച്ച ദിവസം മാതൃസഹോദരനൊപ്പമാണ് വീട്ടിൽ നിന്ന് പോയത്.

English Summary: The student was found dead in the pool on the 22nd.