കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമം ഇങ്ങനെ

തിങ്കളാഴ്ച കാസർകോട്ടേക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. അതുപോലെ തന്നെ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല

0
137

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമം പുറത്തുവിട്ട് റെയിൽവെ. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് ട്രെയിന് സ്റ്റോപ്പുള്ളത്. തിങ്കളാഴ്ച കാസർകോട്ടേക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. അതുപോലെ തന്നെ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല. എന്നാൽ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്നും സര്‍വ്വീസ് തുടങ്ങും.

കാസർകോട് – 7.00 am,

കണ്ണൂർ – 8.03/8.05am,

കോഴിക്കോട് – 9.03/9.05am,

ഷൊർണൂർ – 10.03/10.05 am,

തൃശൂർ – 10.38/10.40am,

എറണാകുളം – 11.45/11.48am,

ആലപ്പുഴ – 12.38/12.40am,

കൊല്ലം – 1.55/1.57pm,

തിരുവനന്തപുരം – 3.05 pm എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം.

തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും.

കൊല്ലം – 4.53/4.55pm,

ആലപ്പുഴ – 5.55/5.57pm,

എറണാകുളം – 6.35/6.38pm,

തൃശൂർ – 7.40/7.42pm,

ഷൊർണൂർ – 8.15/8.17pm,

കോഴിക്കോട് – 9.16/9.18pm,

കണ്ണൂർ – 10.16/1.18pm,

കാസർകോട് – 11.55pm എന്നിങ്ങനെയാണ് സമയക്രമം.

അതേസമയം മലപ്പുറം തിരൂരിൽ രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ഇ ടി മുഹമ്മദ് ബഷീർ എംപിയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റേഷൻ അനുവദിച്ചിരിക്കുന്നതായാണ് റെയിൽവെ നൽകുന്ന വിവരം. മലപ്പുറം ജില്ലിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.

ആദ്യ വന്ദേ ഭാരതിനും തിരൂരിൽ സ്റ്റോപ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടതായും ശ്രമം തുടരും എന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.ആദ്യത്തെ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്. രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യും.