ലിയോയുടെ പോസ്റ്റർ വീണ്ടും വിവാദത്തിൽ: സഞ്ജയ് ദത്തിനെ പരിഹസിക്കുന്നുവെന്ന്‌ ആരാധകർ

0
212

വിജയ്‌–സഞ്ജയ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലിയോ’യുടെ പുതിയ പോസ്റ്ററും വിവാദത്തിൽ. ശാന്ത ഭാവത്തിൽ നിന്ന് മാറി പ്രതികാരരൂപത്തിലുള്ള നായകനായി മാറുന്ന ദളപതിയെ പോസ്റ്ററിൽ കാണാം. ‘ശാന്തമായി യുദ്ധത്തിന് തയാറെടുക്കുക’ എന്നായിരുന്നു ഇതിനു മുമ്പുള്ള പോസ്റ്ററിലൂണ്ടായിരുന്നത്‌. പുതിയ പോസ്റ്ററിൽ ‘ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക’ എന്ന തലവാചകമാണുള്ളത്‌. നേരത്തെ ഇറങ്ങിയ പോസ്റ്ററുകളിൽ കോപ്പയടി ആരോപണം ഉയർന്നിരുന്നു.

കെജിഎഫിൽ അധീര പോലുള്ള അതി ശക്തനായ കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജയ് ദത്തിനെ പോസ്റ്ററിൽ കോമഡിയാക്കിയെന്നാണ് പുതിയ വിമർശനം. മാത്രമല്ല സഞ്ജയ് ദത്ത് ഈ സിനിമയിൽ ചെയ്യുന്ന ആന്റണി എന്ന കഥാപാത്രത്തെ ഇകഴ്ത്തി കാണിക്കുന്നതാണ് പോസ്റ്റർ എന്നും ആരോപണമുണ്ട്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത്.അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡിഒപി: മനോജ് പരമഹംസ, ആക്‌ഷൻ: അൻപറിവ്, എഡിറ്റിങ്: ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്.