ഇൻസ്റ്റഗ്രാം സുഹൃത്തിൻറെ ക്ഷണം ; രാത്രി ഫ്ലാറ്റിൽ പോയ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി

പത്ത് ദിവസം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് നിഷ്തയെ ആദിത്യ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു

0
333

ലഖ്‌നൗ : കോളേജ് വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ലഖ്‌നൗ ബിബിഡി കോളേജിലെ വിദ്യാർത്ഥിനി നിഷ്താ ത്രിപാഠി (23) ആണ് മരിച്ചത്. സംഭവത്തിൽ നിഷ്താ ത്രിപാഠിയുടെ ഇൻസ്റ്റാഗ്രാം സുഹൃത്ത് ആദിത്യ പഥക് (26) നെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ലഖ്‌നൗ ദയാൽ റസിഡൻസിയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്.

സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ നിഷ്താ ത്രിപാഠിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് ആദിത്യ പഥക് പരിചയപ്പെടുന്നത്. പത്ത് ദിവസം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് നിഷ്തയെ ആദിത്യ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച് വ്യാഴാഴ്ച രാത്രിയോടെ നിഷ്താ ആദിത്യയുടെ ഫ്ലാറ്റിലെത്തുകയായിരുന്നു.

Nishtha Tripathi Murder Case: बलिया में चर्चा का विषय क्‍यों बना लखनऊ का  न‍िष्‍ठा हत्‍याकांड, जानें पूरा मामला - Lucknow Nishtha Tripathi Murder  Case ballia connection

ആദിത്യയും, നിഷ്താ ത്രിപാഠിയും ഒരുമിച്ചിരുന്ന് മദ്യപിച്ചതായും ഇതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്നും മദ്യക്കുപ്പികൾ പോലീസ് കണ്ടെടുത്തു. അതേസമയം ഫ്ലാറ്റിൽ പാർട്ടി നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ആദിത്യ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലാണ് കൊലപാതകം നടന്നിരിക്കുന്നത്.

Nishtha Tripathi Parents, Murder Suspects & Story Inside - JanBharat Times

നിഷ്തയെ വെടിവെക്കാൻ ആദിത്യ നാടൻ തോക്കാണ് ഉപയോഗിച്ചത്. നെഞ്ചിലും തലയിലുമായാണ് വെടിയേറ്റിരിക്കുന്നത്. വെടിയൊച്ച കേട്ടതിനെ തുടർന്ന് ആദിത്യയുടെ സുഹൃത്ത് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിഷ്തയേയാണ് കണ്ടത്. തുടർന്ന് ആദിത്യയും സുഹൃത്തും ചേർന്ന് നിഷ്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.