ഖലിസ്ഥാന്‍ വാദികളോടുള്ള സമീപം കാനഡ പുനഃപരിശോധിക്കണം – ശശി തരൂർ

ആകെ 4 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് 17 ലക്ഷം ഇന്ത്യക്കാരാണുള്ളത്

0
186

ഖലിസ്ഥാൻ വാദികളായ ആളുകളോടുള്ള കാനഡയുടെ സമീപനം പുനഃപരിശോധിക്കണമെന്ന് ശശി തരൂർ. കാനഡയിലെ ചില രാഷ്ട്രീയ സാഹചര്യങ്ങളാണ് അവർ ഇന്ത്യക്കെതിരെ തിരിയാൻ കാരണം.
കാനഡയിൽ നടന്ന ആ കൊലപാതകത്തിൽ ഏതെങ്കിലും ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്നതിന് യാതൊരു തെളിവുമില്ല. ഈ പറയുന്ന തീവ്രവാദ ഗ്രൂപ്പിന് നിരവധി വിഭാഗങ്ങളുണ്ട്. അവർ ഇതര വിഭാഗത്തിലെ ആളുകളെ കൊലപ്പെടുത്തുകയാണെന്ന് അദേഹം പറഞ്ഞു.

കാനഡയുമായുള്ള ബന്ധത്തിന് വലിയ വില കൽപ്പിക്കുന്നവരാണ് നമ്മൾ. അവിടെ താരതമ്യേന വലിയൊരു വിഭാഗം ഇന്ത്യൻ സമൂഹമുണ്ട്. ആകെ 4 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് 17 ലക്ഷം ഇന്ത്യക്കാരാണുള്ളത്. നമ്മുടെ ഒട്ടേറെ വിദ്യാർഥികളും അവിടെ പഠിക്കുന്നുണ്ട്. എതിർപ്പുള്ള കാര്യങ്ങളിൽ കനേഡിയൻ അധികൃതരെ പലപ്പോഴായി അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും, അത് പരിധി വിടാൻ നാം ഇതുവരെ അനുവദിച്ചിട്ടില്ല.

കാരണം, നാം എക്കാലവും വിലകൽപ്പിച്ചിട്ടുള്ള ഒരു ബന്ധമാണിത്. കാനഡയും അതേ രീതിയിലാണ് ചിന്തിക്കുന്നതെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ, അവരുടെ രാജ്യത്തു നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഭരണകൂടത്തിനെതിരെ യാതൊരു തെളിവുമില്ലാതെ ആരോപണം ഉന്നയിച്ചതോടെ, സത്യത്തിൽ എനിക്കു ഞെട്ടലാണ് തോന്നിയത്.