അയാളിൽ നിന്നും ഒരു കുഞ്ഞ് വേണമെന്ന് തോന്നി: കനി കുസൃതി

0
330

തന്റെ നിലപാടുകൾ എന്നും ശക്തമായി തുറന്ന്‌ പറയുന്ന താരമാണ്‌ കനി കുസൃതി. ഒരു അഭിമുഖത്തിൽ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട്‌ തുറന്ന്‌ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വലിയ ചർച്ചയാണ്‌. അമ്മയാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കനി നൽകിയ മറുപടിയാണ് ചർച്ചകൾക്ക്‌ വഴിവെച്ചത്‌. 28-30 വയസ് വരെയൊക്കെ ഒരിക്കലും കുട്ടി വേണമെന്ന് തോന്നാത്ത ആളായിരുന്നു ഞാൻ. ഗർഭിണിയാകാനൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ഒരു റിലേഷൻഷിപ്പിലേക്ക് പോകുമ്പോൾ നമ്മളെന്തായാലും കുട്ടിയുണ്ടാക്കാൻ പോകുന്നില്ല, നമ്മൾ ചിലപ്പോൾ ഒരുമിച്ച് ജീവിക്കാനും സാധ്യതയില്ല എന്ന് പറയും. ആദ്യമൊക്കെ വേണമെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാം, പക്ഷെ രണ്ട് വർഷം കഴിയുമ്പോൾ എനിക്ക് വേറെയാരാളെ ഇഷ്ടപ്പെടും, അപ്പോൾ അവർ വരും, നിങ്ങൾ വേറെ മുറിയിൽ കിടക്കേണ്ടി വരും എന്നൊക്കെയാണ് ഞാൻ പറഞ്ഞിരുന്നത്. ഇപ്പോഴാണ് കുറച്ചെങ്കിലുമൊന്ന് ബെറ്ററായത്’ കനി കുസൃതി പറഞ്ഞു.

കുഞ്ഞ് വേണമെന്ന് തോന്നിയ സന്ദർഭത്തെക്കുറിച്ചും നടി സംസാരിച്ചു. 28 വയസിലോ മറ്റോ നാടകം കളിക്കുമ്പോൾ ഞാനൊരാളെ കണ്ടു. എനിക്കയാളുടെ കൊച്ചിനെ വേണം എന്ന് തോന്നി. എനിക്കയാൾക്ക് ഉമ്മ കൊടുക്കണം എന്ന് പോലും തോന്നുന്നില്ല. ആരെങ്കിലും ഉണ്ടാക്കി കൈയിൽ തന്നാൽ മതി. കല്യാണം കഴിഞ്ഞവരോ മോണോഗമസ് റിലേഷൻഷിപ്പിലുള്ളവരുമായോ ഒരു ബന്ധം വെക്കാൻ തനിക്കിഷ്ടമല്ല. അപ്പുറത്തുള്ള സ്ത്രീയുടെ വിഷമവും കാണിക്കേണ്ടി വരുന്ന കള്ളത്തരവുമാണ് അതിന് കാരണം. കുഞ്ഞ് വേണം എന്ന് തോന്നിയ ആൾ പാർട്ണർ ഉള്ള ആളാണ്. അതുകൊണ്ട് മാത്രം വേണ്ടെന്ന് വെച്ചു. അല്ലെങ്കിൽ ഞാൻ ചിലപ്പോൾ കുട്ടിയുണ്ടാക്കിയേനെയെന്നും കനി പറയുന്നു.

പിന്നെ ആനന്ദിനെ കണ്ടപ്പോൾ ഞങ്ങൾക്കൊരു കുഞ്ഞിനെ വളർത്താൻ പറ്റുമെന്ന് തോന്നി. ആനന്ദ് അല്ലാതെ മറ്റൊരാൾക്കൊപ്പവും എനിക്ക് കുഞ്ഞിനെ വളർത്താൻ തോന്നിയിട്ടില്ല. ഇപ്പോഴെനിക്ക് 38 വയസായി. കുറച്ച് പൈസയെടുത്ത് എഗ് ഫ്രീസ് ചെയ്ത് വെച്ചിട്ടുണ്ട്. പിന്നീടൊരു കുഞ്ഞ് വേണമെന്ന് തോന്നിയാലോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും ഡൊണേറ്റ് ചെയ്യാനോ വേണ്ടിയാണതെന്ന് കനി കുസൃതി വ്യക്തമാക്കി. കുഞ്ഞിനെ വളർത്താൻ മാനസികമായും സാമ്പത്തികമായും തയ്യാറാകുന്ന ഘട്ടത്തിൽ അതേക്കുറിച്ച് ആലോചിച്ചേക്കും’. ഭാവിയിൽ താൻ ദത്തെടുത്തേക്കാമെന്നും കനി കുസൃതി തുറന്ന് പറഞ്ഞു.