കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു , നാലുപേർക്ക് പരിക്ക്

രണ്ടു മലയാളികൾ അടക്കം നാലുപേർക്ക് പരിക്ക്

0
201

കാക്കനാട് കിൻഫ്രയ്‌ക്കുസമീപം നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. ചൊവ്വ രാത്രി എട്ടിനാണ് അപകടം. ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പഞ്ചാബ് സ്വദേശി രാജൻ ഒറംഗാണ്‌ (30) മരിച്ചത്. രണ്ടു മലയാളികൾ അടക്കം നാലുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇടപ്പിള്ളി സ്വദേശി നജീബ്, തോപ്പിൽ സ്വദേശി സനീഷ്, ഇതര സംസ്ഥാന തൊഴിലാളികളായ പങ്കജ്, കൗശിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

രാജന്റെ രണ്ട് കൈയും കാലും അറ്റുപോയി. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി. നാലുപേർ പരിക്കുകളോടെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 8:30-ഓടെയാണ് അപകടം സംഭവിച്ചത്. കമ്പനിയിലേയും സമീപത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടകാരണം എന്താണന്ന് കണ്ടെത്താനായി ഇന്ന് ഫോറൻസിക്ക് സംഘം അടക്കം സംഭവസ്ഥലത്ത് പരിശോധന നടത്തും.

തൃക്കാക്കര അസിസ്റ്റന്റ്‌ കമീഷണർ പി വി ബേബിയുടെ നേതൃത്വത്തിൽ പൊലീസ്‌ സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവം നടക്കുമ്പോൾ മുപ്പതോളം തൊഴിലാളികൾ കമ്പനിയിലുണ്ടായിരുന്നു.