തട്ടിപ്പ് കേസിൽ അറസ്റ്റിലായ രവീന്ദർ ചന്ദ്രശേഖറിന്റെ ഭാര്യയും നടിയുമായ മഹാലക്ഷ്മിയുടെ ആദ്യപ്രതികരണം. ഇതും കടന്നുപോകും എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ നടി കുറിച്ചത്. ഏറെ സന്തോഷത്തോടെയുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. എങ്കിലും നിങ്ങളുടെ പുരുഷൻ ജയിലിൽ അല്ലെ, ഇങ്ങനെ സന്തോഷിക്കാൻ ഉള്ള സമയം ആണോ എന്നാണ് മറ്റുചിലരുടെ കമന്റുകൾ എന്നാൽ ഇത്തരം ആരോപണങ്ങൾ തന്നെ ബാധിക്കില്ലെന്ന രീതിയിൽ മഹാലക്ഷ്മി വീണ്ടും പോസ്റ്റുകളുമായി എത്തി.
View this post on Instagram
ചെന്നൈ സ്വദേശിയായ ബാലാജി എന്നയാളിൽ നിന്ന് പതിനാറ് കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രവിയെ അറസ്റ്റ് ചെയ്തത്. ഈ ഒരു തട്ടിപ്പ് കേസ് വിവാദം ദിവസങ്ങളായി രവിയുടെ പേരിൽ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് അറസ്റ്റിലായത്. കേസിൽ തുടരന്വേഷണം നടന്നുകൊണ്ടിരിയ്ക്കുകയാണ്.
ഇരുവരുടെയും വിവാഹത്തിന് ശേഷവും ഏറെ സൈബർ അറ്റാക്ക് ഇവർ നേരിട്ടിരുന്നു. എന്നാൽ അപ്പോളും . ‘ജീവിതം മനോഹരമാണ്, നീ അത് സന്തോഷമുള്ളതാക്കി ഭർത്താവേ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഹാലക്ഷ്മി മറുപടി നൽകിയത്.
Recent Comments