തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. 2024 മാർച്ച് നാല് മുതൽ 25 വരെയാണ് ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ നടക്കുക. മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ ഏപ്രിൽ 17 വരെയുള്ള തീയതികളിൽ നടക്കും. പരീക്ഷയുടെ ടൈംടേബിൾ തയ്യാറാക്കിയതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷകൾ 2024 ഫെബ്രുവരി 19 മുതൽ 23 വരെയുള്ള തീയതികളിൽ നടക്കും. ഐടി പരീക്ഷകൾ 2024 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിലാണ് തീരുമാനിച്ചിരിക്കുന്നത്.
പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് ഒന്നു മുതൽ 26 വരെയുള്ള തീയതികളിൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി മോഡല്‍ ഫെബ്രുവരി 19 മുതല്‍ 23വരെയായിരിക്കും. ഐടി മോഡല്‍ പരീക്ഷ ജനുവരി 17 ജനുവരി 29വരെ നടക്കും. ഐടി പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയായിരിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍ 26വരെ നടക്കും. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 21 വരെ. ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിക്കും. മൂല്യനിര്‍ണയക്യാമ്പ് ഏപ്രില്‍ 3 മുതല്‍ 17വരെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ ഈ വർഷത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. നിപ രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബർ മാസം പരീക്ഷ നടത്തുവാനാണ് പുതിയ തീരുമാനം. നിപാ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലം ജില്ലയിൽ നടത്തും. സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശൂർ ജില്ലയിൽ വെച്ച് നടത്തും. മറ്റ് സംസ്ഥാനതല മേളകൾ ഇങ്ങനെ. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെ. ശാസ്‌ത്രോത്സവം തിരുവനന്തപുരം ജില്ലയിൽ നവംബർ 30 മുതൽ ഡിസംബർ 3 വരെ.
എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ
- മാർച്ച് 4 – രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
- മാർച്ച് 6 – രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്
- മാർച്ച് 11 – രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം
- മാർച്ച് 13 – രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
- മാർച്ച് 15 – രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്
- മാർച്ച് 18 – രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്
- മാർച്ച് 20 – രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി
- മാർച്ച് 22 – രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി
- മാർച്ച് 25 -രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്.
English Summary: SSLC Model Exams 2024 from 19th to 23rd February.
Recent Comments