തമിഴ്‌ ബോക്‌സോഫീസിൽ വിശാൽ – എസ്‌ ജെ സൂര്യ തൂക്കിയടി

ബോക്‌സ്‌ ഓഫീസിൽ വൻ നേട്ടമാണ്‌ ആദ്യ ദിനം തന്നെ ചിത്രം നേടിയത്‌

0
331

വിലക്കും തിരിച്ചടികളുമായി വലിയ പ്രതിസന്ധി നേരിടുന്ന വിശാലിന്‌ വൻ തിരിച്ച്‌ വരവ്‌ ഒരുക്കി മാർക്ക്‌ ആന്റണി. കടുത്ത ആരാധകർ പോലും താരത്തിന്റെ പുതിയ ചിത്രത്തിൽ പ്രതീക്ഷ വെച്ചിരുന്നില്ല. ഇതിന്റെ പ്രതിഫലനം ടിക്കറ്റ്‌ ബുക്കിങിലുമുണ്ടായി. എന്നാൽ ആദ്യ ഷോയ്‌ക്ക്‌ ശേഷം വന്ന പോസ്റ്റീവ്‌ റെസ്‌പോൺസ്‌ സ്ഥിതി മാറ്റി. ബോക്‌സ്‌ ഓഫീസിൽ വൻ നേട്ടമാണ്‌ ആദ്യ ദിനം തന്നെ ചിത്രം നേടിയത്‌. പ്രതീക്ഷകളൊക്കെ തെറ്റിക്കും വിധം വിശാല്‍ – എസ്‌ ജെ സൂര്യ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു.

തമിഴ്‍നാട്ടില്‍ മാര്‍ക്ക് ആന്റണി ആദ്യ ദിനം 7.9 കോടിയാണ് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്‌. വിശാലിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണിത്. മാര്‍ക്ക് ആന്റണി ഹിറ്റ്‌ ചാർട്ടിലേക്കാണ്‌ എന്നാണ്‌ ആദ്യ ദിന റിപ്പോര്‍ട്ടുകള്‍ നൽകുന്ന സൂചന. തമിഴ്‌ ബോക്സ് ഓഫിസില്‍ സുവര്‍ണകാലും തിരിച്ച് എത്തിയിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

മാര്‍ക്ക് ആന്റണി വിശാലിന്റെ വൻ തിരിച്ചുവരവാണ് അടയാളപ്പെടുത്തുന്നത്. വിശാല്‍ മാര്‍ക്ക് ആന്റണിയായിട്ടാണ് എത്തിയിരിക്കുന്നത്. സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്‍വരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും വേഷമിട്ട മാര്‍ക്ക് ആന്റണിയില്‍ അന്തരിച്ച നടി സില്‍ക്ക് സ്‍മിതയുമായി സാമ്യമുള്ള കഥാപാത്രവും സിനിമയിലുണ്ട്‌.