1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കിങ്‍ഡം ടവറിന്റെ നിർമാണം പുനരാരംഭിച്ചു .ജിദ്ദയിൽ കിങ്‍ഡം ടവർ പൂർത്തിയാകുന്നതോടെ നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് ജിദ്ദ ടവറിനാകും. ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്.
പ്രധാന ടവർ ഉൾപ്പെടെ പദ്ധതിയുടെ പ്രാരംഭഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഒരുങ്ങുന്നത്. ജിദ്ദ ടവറിലെ താമസസമുച്ചയത്തിൽ 2 മുതൽ 6 കിടപ്പുമുറി ഫ്ലാറ്റുകൾ വരെയുണ്ടാകും. താമസക്കാർക്ക് ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കും. കൂടാതെ ഷോപ്പിങ് മാൾ, ലക്ഷ്വറി ബുട്ടീക്,റസ്റ്റോറന്റ്, ടെന്നിസ് കോർട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഈ ടവറിൽ ഉണ്ടാകും. കൂടാതെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ നിലയവും ഇതോടനുബന്ധിച്ച് ഒരുങ്ങും. ആഡംബര ഹോട്ടൽ, ഓഫീസ്, താമസം തുടങ്ങി ജിദ്ദ ടവറിന് ഏറെ സവിശേഷതകൾ ഉണ്ടാകും.
2011ൽ പ്രഖ്യാപിച്ച് 2013 ൽ നിർമാണം ആരംഭിച്ച ടവർ 2019 ൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. 50 നില വരെ ഉയർന്ന കെട്ടിടത്തിന്റെ നിർമാണം പിന്നീട് ചില കാരണങ്ങൾ നീണ്ടുപോകുകയായിരുന്നു.
Recent Comments