‘പ്രതി നായിക’; ആത്മകഥയുമായി സരിത എസ് നായര്‍

ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടപോയവയും പുസ്തകത്തിലുണ്ടാകുമെന്ന് സരിത.

0
395

തിരുവനന്തപുരം: സോളാര്‍ വിവാദം വീണ്ടും കത്തുന്നതിനിടെ ആത്മകഥയുമായി സരിത എസ് നായര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ‘പ്രതി നായിക’ എന്ന ആത്മകഥയുടെ കവര്‍ സരിത പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായ റെസ്‌പോണ്‍സ് ബുക്കാണ് പുസ്തകം തയ്യാറാക്കുന്നത്. ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടപോയവയും ഈ പുസ്തകത്തില്‍ ഉണ്ടാവുമെന്നാണ് ഒരു ആമുഖമെന്ന നിലയില്‍ സരിത എസ് നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്. ആത്മകഥയുടെ കവർ ഫേസ്ബുക്ക് പേജിലൂടെ സരിത പങ്കുവെച്ചു.

കോൺഗ്രസുകാർ തന്നെ വീണ്ടും സോളാർ വിവാദം കുത്തിപ്പൊക്കിയതിനുപിന്നാലെയാണ് സരിതയുടെ ആത്മകഥ പുറത്തുവരാൻ പോകുന്നത്. സിബിഐ റിപ്പോർട്ടെന്ന പേരിൽ വിഷയം വീണ്ടും ഉയർത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവരെ വീണ്ടും തേജോവധം ചെയ്യാൻ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. അടിയന്തിര പ്രമേയം അവതരിപ്പിച്ചശേഷം ഒളിച്ചോടിയ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് കോൺഗ്രസിൽ തന്നെ വലിയ പ്രതിഷേധത്തിന് വഴി വെച്ചിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ സംശയമുന ഉയർന്നതോടെ സോളാറിൽ തുടരന്വേഷണം വേണ്ടെന്ന നിലപാടിലാണ് യുഡിഎഫ്. വീണ്ടും ഒരു അന്വേഷണം നടത്തേണ്ടതില്ലെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചിട്ടുണ്ട്.

English Summary: Sarita shared the Cover of the autobiography on her Facebook page.