സോളാർ കേസ്; തിരുവഞ്ചൂരിന്റെ തറവേല, ഗൂഢാലോചന അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും: വെള്ളാപ്പള്ളി

ലോക ഫ്രോഡായ ഫെനി ബാലകൃഷ്ണൻ മെനയുന്നത് മുഴുവൻ കള്ളക്കഥകളാണ്.

0
157

തിരുവനന്തപുരം: സോളാർ കേസിന്റെ ഗൂഢാലോചന അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കുടുങ്ങുമെന്ന് വെള്ളാപ്പള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരുവഞ്ചൂർ ഉമ്മൻചാണ്ടിയെ പിന്നിൽ നിന്നും കുത്തി. ഗൂഢാലോചന അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കുടുങ്ങും എന്നതിൽ സംശയമില്ല.

അധികാരത്തിന് വേണ്ടി തിരുവഞ്ചൂർ കാണിച്ച തറവേലയാണിത്. പുറത്ത് കാണുന്ന കറുപ്പ് തന്നെയാണ് ഉള്ളിലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അന്വേഷണം വേണ്ടെന്ന് കോൺഗ്രസ് പറയുന്നത് പിന്നിൽ അവർ തന്നെ കുടുങ്ങും എന്നതുകൊണ്ടാണ്. ഫെനി ബാലകൃഷ്ണൻ ലോക ഫ്രോഡ് ആണ്. മെനയുന്നത് മുഴുവൻ കള്ളക്കഥകളാണ്. ഫെനി ബാലകൃഷ്ണൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്ന് അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ താൻ ഇടപെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

കുലംകുത്തികളുടെ ബീഭത്സ രൂപമാണ് സിബിഐ റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ പ്രതിച്ഛായ നശിക്കും. മാന്യനായ കലഞ്ഞൂർ മധുവിനെ പുറത്താക്കിയാണ് ഗണേഷ് കുമാറിന് എൻഎസ്എസിൽ ഭാരവാഹിത്വം കൊടുത്തത്. ഉമ്മൻചാണ്ടിക്ക് മാധ്യമങ്ങൾ കൊടുത്ത ദൈവിക പരിവേഷമാണ് പുതുപ്പള്ളിയിലെ യുഡിഎഫിന്റെ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

English Summary: Vellappally on Feni Balakrishnan.