കണക്കിൽ തോറ്റെങ്കിലും കണക്കുകൂട്ടലിൽ പിഴച്ചില്ല; പറക്കും ബോട്ടുകൾ നിർമിച്ച് സംപ്രീതിയുടെ വിജയഗാഥ

സംപ്രീതി ഭട്ടാചാര്യ: കണക്കിൽ തോറ്റ പെൺകുട്ടിയിൽ നിന്ന് സമുദ്ര വ്യവസായത്തെ വിപ്ലവം വനിത

0
185

ആത്മവിശ്വസവും പ്രയത്നവും ഉണ്ടെങ്കിൽ ഏത് വിജയവും ​കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുമെന്ന് ഒരിക്കൽ കൂടി ലോകത്തിനു കാണിച്ചു കൊടുക്കുകയാണ് ഇന്ത്യക്കാരിയായി സംപ്രീതി. പുച്ഛിച്ചു തള്ളിയവർക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്ന ഈ യുവതിയുടെ കഥയറിയാം.
സംപ്രീതി ഭട്ടാചാര്യ ഇന്ന് ഓരോ ഇന്ത്യാക്കാരുടെയും അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ്.

Day In Pics: January 03, 2023

കൊൽക്കത്ത സ്വദേശിയായ സംപ്രീതി ഒരു ശരാശരി വിദ്യാർഥിനി മാത്രമായിരുന്നു. കണക്കിൽ തോറ്റ അവളോട് ഒരിക്കൽ ഒരു അധ്യാപിക, ‘നീ ഒരു വീട്ടമ്മയോ, അല്ലെങ്കിൽ വളരെ ചെറിയ ജോലിയിൽ മാത്രം ഒതുങ്ങിപോകും’ എന്നുവരെ പറഞ്ഞിട്ടുണ്ട്.

Alumni Spotlight Q&A: Sampriti Bhattacharyya | Mechanical and Aerospace Engineering

ഇന്ന് 36-ാം വയസിൽ പുച്ഛിച്ചു തള്ളിയ എല്ലാവർക്കും മുന്നിൽ തലയുയർത്തി നിൽക്കുകയാണ് സംപ്രീതി. സമുദ്ര വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന നാവിയർ എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് ഇന്നവർ. നാവിയർ 30 (Navier 30) എന്ന ഇലക്ട്രിക് ഹൈഡ്രോഫോയിൽ ബോട്ട് ഉപയോഗിച്ച് ലോകത്തിന്റെ ശ്രദ്ധ തന്നെ അവൾ നേടി കഴിഞ്ഞു. വിപണികളിൽ ‘പറക്കും ബോട്ട്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു അത്ഭുതമാണ് നാവിയർ 30.

Sampriti Bhattacharyya (@sampritibh) / X

ഒരു വിദ്യാർഥി എന്ന നിലയിൽ സംപ്രീതി കണക്കിൽ വളരെ പിന്നിലായിരുന്നു. എന്നാൽ ഫിസിക്‌സിനോട് പ്രണയമായിരുന്നു. പരാജയവും, അധ്യാപികയുടെ വിലയിരുത്തലുകളും അവളെ നിരുത്സാഹപ്പെടുത്തിയില്ല. അവൾ തന്റെ കഴിവിൽ അടിയുറച്ചു വിശ്വസിച്ചു. 20-ാം വയസിൽ ഏകദേശം 540 ഓളം കമ്പനികളിൽ ഇന്റേൺഷിപ്പിനായി അവൾ അപേക്ഷിച്ചിരുന്നു. നാലു കമ്പനികൾ മാത്രമാണ് പ്രതികരിച്ചത്. അ‌തിൽ യുഎസിലെ ഒരു ഫിസിക്‌സ് ലബോറട്ടറിയിൽ നിന്നു മാത്രമാണ് അനുകൂല നിലപാടുണ്ടായത്. 540 ഇ- മെയിലുകളിൽ തനിക്ക് അവർക്കായി എന്തുചെയ്യാനാകുമെന്നു വിവരിച്ചിരുന്നതായി അവൾ പറയുന്നു. അവസാനമാണ് യുഎസിലെ ഫെർമി ലബോറട്ടറി (Fermilab) പ്രതീക്ഷ കാണിച്ചതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Sampriti Bhattacharyya (@sampritibh) / X

അവസരം മുതലാക്കി അവർ ഷിക്കാഗോയിലേയ്ക്കു പറന്നു. അവിടെ ഗവേഷണ സഹായിയായി. അങ്ങനെ സയൻസുമായി കൂടുതൽ ഇഴുകിചേർന്നു. ഇവിടത്തെ പ്രവർത്തനങ്ങൾക്കിടെയാണു നാസയിലേയ്ക്ക് ഒരു അവസരമുണ്ടായത്. നാസയിൽ മറ്റൊരു ഇന്റേൺഷിപ്പും, ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും, എംഐടിയിൽ നിന്ന് പിഎച്ച്ഡിയും നേടി. തുടർന്ന് സംപ്രീതി തന്റെ പ്രവർത്തനങ്ങൾ സാൻ ഫ്രാൻസിസ്‌കോയിലേക്ക് മാറ്റി. ഏകദേശം 12 ദശലക്ഷം ഡോളർ വിവിധ സ്രോതസുകൾ വഴി സമാഹരിക്കുകയും, തന്റെ ആശയം യാഥാർഥ്യമാക്കാൻ ഒരു ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

Revolutionizing Maritime Transportation: The Extraordinary Journey of Sampriti Bhattacharyya and Navier | by Rohit Kumar Singh | Aug, 2023 | Medium

നേവിയർ 30 എന്നു വിശേഷിപ്പിക്കപ്പെടുന്ന ബോട്ടിന് വിമാനങ്ങൾക്കു സമാനമായ രൂപകൽപ്പനയാണുള്ളത്. വെള്ളത്തിനടിയിലേയ്ക്കു നീങ്ങുന്ന തരത്തിൽ മൂന്ന് ചിറകുകളുമുണ്ട്. ബോട്ട് വേഗം കൈവരിക്കുമ്പോൾ അത് തിരമാലകൾക്കു മുകളിലേയ്ക്ക് എത്തുന്നു. ഉയർന്ന വേഗം, ഊർജ്ജക്ഷമത, സുഗമമായ യാത്ര എന്നിവ നേവിയർ 30 യുടെ പ്രത്യേകതകളാണ്. ഭാവിയുടെ വാഗ്ദാനമായാണ് ഈ ബോട്ടിനെ ഇന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

Sampriti Bhattacharyya (@sampritibh) / X

പ്രശസ്തമായ ഫോബ്‌സിന്റെ 2016 ലെ മാറ്റങ്ങൾ കൊണ്ടുവരുന്ന ലോകത്തെ ഏറ്റവും ശക്തരായ 30 യുവജനതയിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സംപ്രീതി. പറക്കുന്ന ബോട്ട് എന്ന ആശയത്തിൽ മാത്രം സംപ്രീതിയുടെ പ്രവർത്തനം ഒതുങ്ങുന്നില്ല. 13 വർഷം കൊണ്ട് താൻ വളരെയധികം പഠിച്ചെന്ന് സംപ്രീതി തന്നെ പറയുന്നു. ആണവ റിയാക്ടറുകൾ രൂപകൽപ്പന ചെയ്യുന്നതിനോ, ഫ്ളൈറ്റ് കൺട്രോളറുകൾ നിർമ്മിക്കുന്നതിനോ, അല്ലെങ്കിൽ പറക്കുന്ന ബോട്ട് നിർമ്മിക്കുന്നതിനോ ഏത് തരത്തിലുള്ള കഠിനമായ പ്രശ്നങ്ങളെയും നേരിടാനുമുള്ള ആത്മവിശ്വാസം ഇതിൽ ഉൾപ്പെടുന്നു.ഇത് ഒതു ഇന്ത്യക്കാരിയുടെ ആശയവും പ്രയത്‌നവും ആണെന്നയിൽ നാം ഓരോരുത്തർക്കും അഭിമാനിക്കാം