കത്രീന കൈഫ് ഇത്തിഹാദ് എയര്‍വേസ് ബ്രാന്‍ഡ് അംബാസഡര്‍

ആദ്യ പരസ്യചിത്രവും പുറത്തിറങ്ങി

0
138

 

യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചു. കത്രീന അഭിനയിച്ച ഇത്തിഹാദ് എയർവേയ്സിന്റെ ആദ്യ പരസ്യചിത്രവും പുറത്തിറങ്ങി.

വിമാനയാത്രാ സൗകര്യം, സേവന നിലവാരം, ആഗോള കണക്റ്റിവിറ്റി എന്നിവയിൽ ഇത്തിഹാദ് എയർവേയ്സിന്റെ മികവ് പരസ്യംചെയ്യുന്നതിനുള്ള ക്രിയാത്മകവും ആകർഷകവുമായ കാമ്പെയ്ൻ വീഡിയോകളിൽ ബോളിവുഡ് സുന്ദരി പ്രത്യക്ഷപ്പെടും.

പുതിയ ആഗോള ബ്രാൻഡ് അംബാസഡറായ കത്രീന കൈഫിനൊപ്പം വീണ്ടും ഒരുമിച്ചിരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിങ്ങളോടൊപ്പമുള്ള ഒരു അനുഭവത്തിനായി കാത്തിരിക്കുകയാണെന്നും എയർവേസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.