ഭീകരരുമായി ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

0
175

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥ‍ർക്ക് വീരമൃത്യു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുട‍ർന്ന് പരിശോധന നടത്തുന്നതിനിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. കേണൽ മൻപ്രീത് സിം​ഗ്, മേജർ ആഷിഷ് ധോൻചക്ക്, ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് മരിച്ചത്.

അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്‍റിങ് ഓഫീസറാണ് വീരമൃത്യു വരിച്ച കേണല്‍. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്.

അനന്തനാഗിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാ സൈനികർ സ്ഥലത്തെത്തിയത്. പരിശോധന നടത്തുന്നതിനിടെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. ഇതിനിടെ, ഏറ്റുമുട്ടലിൽ മൂന്ന് പേ‍ർക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു.

English Summary: The encounter took place at Kokernag in Anantnag.